തൃശൂർ: സാമൂഹികപ്രതിബദ്ധതയാണ് കുടുംബകൂട്ടായ്മകളുടെ വളർച്ചയ്ക്ക് കൂടുതൽ സഹായകമാകുകയെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
അതിരൂപത കുടുംബകൂട്ടായ്മ പള്ളിക്കുന്ന് അസംപ്ഷൻ ഇടവകയിൽ സംഘടിപ്പിച്ച പതാകദിനാചരണത്തിന്റെ അതിരൂപതാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിന്റെ ഭാഗമായി അതിരൂപതയിലെ 224 ഇടവകകളിൽ വികാരിമാർ പതാക ഉയർത്തി. കുടുംബകൂട്ടായ്മയുടെ ഒൗദ്യോഗികഗാനം ആലപിച്ചു.
കുടുംബകൂട്ടായ്മ ജനറൽ കണ്‍വീനർ പ്രഫ. ജോർജ് അലക്സ്, പള്ളിക്കുന്ന് ഇടവക വികാരി ഫാ. ആന്റോ ചിരിയങ്കണ്ടത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, അതിരൂപത ട്രഷറർ സി.ടി. ജോയ്, പുതുക്കാട് ഫൊറോന കുടുംബകൂട്ടായ്മ കണ്‍വീനർ റോബിൻസണ്‍ മൂക്കൻ, സെക്രട്ടറി ജിൻസി ബിജു, പള്ളിക്കുന്ന് കേന്ദ്രസമിതി കണ്‍വീനർ ഷാജേഷ് തൈവളപ്പിൽ എന്നിവർ പങ്കെടുത്തു.